Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evidence Collection

അ​ർ​ജു​ൻ ആ​യ​ങ്കി​യെ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​നാ​യി ത​ളി​പ്പ​റ​മ്പി​ലെ​ത്തി​ക്കും

ക​ണ്ണൂ​ർ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ൽ സൈ​ബ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ർ​ജു​ൻ ആ​യ​ങ്കി​യെ ഇ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ളി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക.

കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യം. പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ച​ത് അ​റ​സ്റ്റ് വേ​ള​യി​ൽ പി​ടി​ച്ചെ​ടു​ത്ത ഫോ​ൺ ഉ​പ​യോ​ഗി​ച്ച​ല്ലെ​ന്ന നിഗമനത്തെ തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​രയോടെയാണ് പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അവസാനിക്കുന്നത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ല​ശ്ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​യി​രു​ന്നു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ്ര​തി​ഭാ​ഗം ശ​ക്ത​മാ​യി എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും, പോ​ലീ​സ് വ്യാ​ജ തെ​ളി​വു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഈ ​വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up